വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം ഒരു 'പ്രേമ ലേഖനവുമായി' നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ

വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം ഒരു 'പ്രേമ ലേഖനവുമായി' നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ
 

നടിയും ഭാര്യയുമായ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞ് ആഴ്ചകൾക്ക് ശേഷം, നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി. ആദ്യ പോസ്റ്റ് 'ഒരു പ്രണയലേഖനത്തെക്കുറിച്ചാണ്'.  നടന്റെ ആദ്യത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. നാലുവർഷത്തെ വിവാഹത്തിന് ശേഷം ഈ വർഷം ഒക്ടോബറിലാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്

 “ജീവിതത്തിനൊരു പ്രണയലേഖനം .. നിങ്ങളുടെ യാത്ര പങ്കിട്ടതിന് നന്ദി @officiallymcconaughey .. ഈ വായന എന്റെ ജീവിതത്തിനൊരു പച്ച വെളിച്ചമാണ് .. ബഹുമാനം സർ !”
എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് നാഗ ചൈതന്യ കുറിച്ചത്.

നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവ് നാഗ ചൈതന്യയും തമ്മിലെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധക സമൂഹം കൈക്കൊണ്ടത്. വിവാഹം ചെയ്ത് നാല് വർഷം തികയാൻ ഏതാനും നാളുകൾ മാത്രം നിൽക്കെയാണ് വിവാഹമോചന വാർത്ത പുറത്തെത്തുന്നത്. 

Share this story