‘രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണം….’; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
Fri, 12 May 2023

മുംബൈ: രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
‘നമുക്ക് എല്ലാവർക്കും പുതിയ തെരഞ്ഞെടുപ്പിനെ നേരിടാം. അന്തിമ തീരുമാനം ജനങ്ങളെടുക്കട്ടെ. ഞാൻ രാജിവെച്ചതുപോലെ, ധാർമികത കണക്കിലെടുത്ത് മുഖ്യമന്ത്രിയും രാജിവെക്കണം. -ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശിവ സേനയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ വെല്ലുവിളി.
കഴിഞ്ഞ വർഷം വിമത നീക്കം നടത്തിയ എം.എൽ.എമാർക്ക് സ്പീക്കർ അയോഗ്യത പ്രഖ്യാപിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി സുപ്രീം കോടതിയെ സമീപിക്കുമെന്നും താക്കറെ വ്യക്തമാക്കി.