Times Kerala

കര്‍ഷക സമരത്തെ നേരിടാന്‍ ഡൽഹി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ 

 
കര്‍ഷക സമരത്തെ നേരിടാന്‍ ഡൽഹി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍

കര്‍ഷക സമരത്തെ നേരിടാന്‍ ഡൽഹി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഡൽഹി അതിര്‍ത്തികളിലൊട്ടാകെ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ പാതകളില്‍ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് പ്രതിരോധം ഒരുക്കുക. എന്നാൽ വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഡൽഹി ചലോ മാര്‍ച്ചില്‍ 200ലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് എതിരെയും വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചും നാളെ ഡൽഹി ചലോ മാര്‍ച്ച് നാളെ നടക്കാനിരിക്കെ, യുദ്ധസമാനമായ പ്രതിരോധമാണ് കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കുന്നത്. ഡൽഹിയിലെ ഗാസിപുര്‍ അടക്കമുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Related Topics

Share this story