HomeNationalവിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപവും വാസ്തുവിദ്യാ വിസ്മയങ്ങളും വിളിച്ചോതുന്ന പുരാതന തീർത്ഥാടന കേന്ദ്രം:...

വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപവും വാസ്തുവിദ്യാ വിസ്മയങ്ങളും വിളിച്ചോതുന്ന പുരാതന തീർത്ഥാടന കേന്ദ്രം: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം | Virupaksha Temple

തുംഗഭദ്ര നദിയുടെ തീരത്തെ വിജയനഗര സാമ്രാജ്യത്തെയും അവിടം ഭരിച്ചിരുന്ന സംഗമ രാജക്കന്മാരുടെ വീരകഥകൾ ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ് (Virupaksha Temple). രാജാക്കന്മാരെ പോലെ തന്നെ വളരെ പ്രസിദ്ധമായിരുന്നു അവരുടെ വാസ്തുവിദ്യ വൈഭവവും. പുരാതന നഗരമായ ഹംപിയുടെ ഹൃദയഭാഗത്ത്, ഉയരത്തിലും കാലാതീതമായും നിലകൊള്ളുന്ന വിരൂപാക്ഷ ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യാ വിസ്മയമാണ്, അതിൻ്റെ ഗാംഭീര്യവും സങ്കീർണ്ണമായ കൊത്തുപണികളും സമ്പന്നമായ ആത്മീയ പ്രാധാന്യവും വിജയനഗര സാമ്രാജ്യത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു.

ശിവ ഭഗവാന്റെ അവതാരമായ വിരൂപാക്ഷ ദേവനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഏഴാംനൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ചാലൂക്യരുടെ ഭരണകാലത്താണ് യഥാർത്ഥ ക്ഷേത്രം നിർമ്മിച്ചതെങ്കിലും, പിന്നീട് വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രം കൂടുതൽ വിപുലീകരണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഹംപിയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് വിരൂപാക്ഷ ക്ഷേത്രം.

ക്ഷേത്ര ഐതിഹ്യം

വിരൂപാക്ഷ ക്ഷേത്രം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു, ശിവന്റെ ഭാര്യയായി ആരാധിക്കപ്പെടുന്ന പമ്പാ ദേവിയുടെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു ക്ഷേത്ര ഐതിഹ്യം. പാർവതി ദേവിയുടെ അവതാരമായ പമ്പ, ശിവനെ തന്റെ ഭർത്താവ് ആകുവാൻ ധ്യാനിച്ചു . അവളുടെ ഭക്തിയാൽ പ്രചോദിതനായ ശിവൻ അവളെ വിവാഹം കഴിക്കാൻ സമ്മതിച്ചു, വിരൂപാക്ഷ ക്ഷേത്രം ശിവന്റെയും പമ്പാദേവിയുടെയും ഐക്യത്തെ അനുസ്മരിപ്പിക്കുന്നതായി പറയപ്പെടുന്നു. വിരൂപാക്ഷ ക്ഷേത്രത്തെ
ദിവ്യസ്നേഹത്തിന്റെയും പ്രപഞ്ച സന്തുലിതാവസ്ഥയുടെയും പ്രതീകമായി കണക്കാക്കുന്നു.

ക്ഷേത്ര വാസ്തുവിദ്യ: വിജയനഗര പ്രതാപത്തിൻ്റെ പ്രതീകം

വിരൂപാക്ഷ ക്ഷേത്ര സമുച്ചയത്തിന് ചുറ്റും മൂന്ന് ഗോപുരങ്ങൾ ഉണ്ട്. പ്രധാന ഗോപുരം കിഴക്ക് ദർശനമായി പണിതിരിക്കുന്നു, 9 നിലകളുള്ള ഈ ഗോപുരത്തിന് 50 മീറ്ററാണ് ഉയരം, പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ഗോപുരം നിർമ്മിക്കപ്പെട്ടത്. വിരൂപാക്ഷ ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടമാണ് കിഴക്കൻ ഗോപുരം. കിഴക്കൻ ഗോപുരത്തിൻ്റെ ഓരോ നിലകളിലും നൂറുകണക്കിന് ദൈവങ്ങളെയും ദേവതകളെയും ഉൾക്കൊള്ളുന്ന വിപുലമായ കരകൗശലവിദ്യയാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രധാന ഗോപുരത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് ,ഗോപുരത്തിൻ്റെ വിപരീത നിഴൽ ക്ഷേത്രത്തിനുള്ളിലെ ഭിത്തിയിൽ പതിക്കുന്നത്. ക്ഷേത്രത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിലെ വലിയ തുളയിലൂടെയാണ് ക്ഷേത്രത്തിന്റെ മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരില് തലതിരിഞ്ഞു കാണാന് സാധിക്കുന്നത്.

വിരൂപാക്ഷ ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയുടെ മാതൃകാപരമായ ഉദാഹരണമാണ്. ക്ഷേത്ര സമുച്ചയം ഏകദേശം 2 ഏക്കറിന് ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്ര മണ്ഡപം തൂണുകളാൽ സമ്പൂർണമാണ്. ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് ഉൾപ്പെടെ ഈ മണ്ഡപം ഉപയോഗിക്കുന്നു. ഹൈന്ദവ പുരാണ രംഗങ്ങൾ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികൾ കൊണ്ട് മണ്ഡപം അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഹൃദയഭാഗത്ത് പ്രധാന ദേവനായ വിരൂപാക്ഷന്റെ ശ്രീകോവിൽ ഗർഭഗൃഹം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ കിഴക്കായി ഒരു നന്തി മണ്ഡപവും ഉണ്ട്. പ്രധാന ശ്രീ കോവിലിനെ ദർശനമാക്കിയാണ് നന്തി പ്രതിഷ്ഠയുടെ സ്ഥാനം. ഏകദേശം 15 അടി നീളമുള്ള ഒറ്റക്കൽ ശിലയാണ് ഇത്.

ക്ഷേത്രത്തിന്റെ പ്രധാന ആഘോഷമാണ് ശിവരാത്രി പൂജയും, രഥോത്സവവും. എല്ലാ വർഷവും ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് രഥോത്സവം ക്ഷേത്രത്തിൽ നടക്കുന്നത്. വിരൂപാക്ഷ ക്ഷേത്രത്തിനുള്ളിൽ 32 ഉപദേവതകളുടെ പ്രതിഷ്ഠയുമുണ്ട്.
ഒരു ഹൈന്ദവ ക്ഷേത്രമെന്നതിലുപരി കലയുടെയും വാസ്തുവിദ്യയുടെയും ഉദാത്തമായ ഉദാഹരണമാണ്. നാട്ടു രാജ്യങ്ങൾ തമ്മിലുള്ള നിരന്തര യുദ്ധത്തിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പല കെട്ടിടങ്ങളും ക്ഷേത്രങ്ങളും തകർന്നിരുന്നു .എന്നാൽ, കാലം ബാക്കി വച്ച അവശേഷിപ്പായി വിരൂപാക്ഷ ക്ഷേത്രം നിലകൊള്ളുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം വിജയനഗര രാജ്യത്തിൻ്റെ കഥ പറയുന്നു. ഇവിടം ഭക്തിയും കലയും വാസ്തുവിദ്യയും തികഞ്ഞ യോജിപ്പിൽ ഒത്തുചേരുന്നു. ഭാരതത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൻ്റെ ഒരു സുന്ദരമായ ഏടാണ് വിരൂപാക്ഷ ക്ഷേത്രം.

Summary: Virupaksha TempleThe Virupaksha Temple is a monumental 7th-century Hindu temple located in Hampi, Karnataka, along the southern bank of the Tungabhadra River. Dedicated to Lord Virupaksha (a form of Lord Shiva), it is the crown jewel of the Group of Monuments at Hampi and holds a UNESCO World Heritage Site status. Notably, it stands out as one of India’s oldest continuously functioning temples, having remained an active place of worship without interruption despite the historical destruction of the surrounding Vijayanagara Empire.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....