Times Kerala

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചു, മാതാപിതാക്കൾക്ക് അയച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി

 
ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചു, മാതാപിതാക്കൾക്ക് അയച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി
ഡൽഹി:  ലിവ് ഇൻ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തതായി ആരോപിച്ച് 26കാരി പൊലീസിനെ സമീപിച്ചു.  ഡൽഹി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ​ഗുരു​ഗ്രാമിലാണ് സംഭവം. പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാ​ഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിക്കുകയും  ഈ ഫോട്ടോകളും വീഡിയോകളും വെച്ച് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ആക്ഷേപകരമായ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു. പരാതിയെത്തുടർന്ന്, താക്കൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Related Topics

Share this story