Times Kerala

എആർ റഹ്‌മാൻ്റെ സംഗീതത്തിൽ വടിവേലുവിൻ്റെ പാട്ട്; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

 
എആർ റഹ്‌മാൻ്റെ സംഗീതത്തിൽ വടിവേലുവിൻ്റെ പാട്ട്; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ
അനശ്വര സംഗീതജ്ഞൻ എആർ റഹ്‌മാൻ്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മാരി സെൽവരാജ് അണിയിച്ചൊരുക്കുന്ന മാമന്നൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വടിവേലു പാടിയത്.  മുൻപും വിവിധ സിനിമകളിൽ പാടിയിട്ടുള്ള വടിവേലു ഇത് ആദ്യമായാണ് എആർ റഹ്‌മാൻ്റെ സംഗീതത്തിൽ പാടുന്നത്. പാട്ടിൻ്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്ന് എആർ റഹ്‌മാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു.

ഇളയരാജയാണ് വടിവേലുവിലെ ഗായകനെ കണ്ടെത്തിയത്. 1995ൽ ‘എല്ലാമേ എൻ റാസാ താൻ’ എന്ന ചിത്രത്തിൽ ആദ്യമായി വടിവേലു സിനിമാ പാട്ടുകാരനായി. പിന്നീട് യുവാൻ ശങ്കർ രാജ, ഹാരിസ് ജയരാജ്, വിദ്യാസാഗർ, ഡി ഇമ്മൻ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം വടിവേലു പാടി. 

Related Topics

Share this story