HomeNationalഉത്തർപ്രദേശിൽ അമ്മയുടെ ആത്മഹത്യാശ്രമത്തിനിടെ മുറിയിൽ പുക പടർന്നു, ശ്വാസം മുട്ടി രണ്ട്...

ഉത്തർപ്രദേശിൽ അമ്മയുടെ ആത്മഹത്യാശ്രമത്തിനിടെ മുറിയിൽ പുക പടർന്നു, ശ്വാസം മുട്ടി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം | UP Minor Deaths Asphyxiation

ഷാംലി: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കൈരാന പട്ടണത്തിൽ ദാരുണ സംഭവം. കുടുംബവഴക്കിനെത്തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മുറിയിൽ പുക നിറഞ്ഞതിനെത്തുടർന്ന് ശ്വാസം മുട്ടി രണ്ട് പെൺകുട്ടികൾ മരിച്ചു (UP Minor Deaths Asphyxiation). ജസ്സിയുടെ ഭാര്യ അനിതയാണ് (30) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ മക്കളായ വന്ദന (10), ഒന്നര വയസ്സുള്ള ജസ്പ്രീത് എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അനിത മുറിക്കുള്ളിൽ കയറി കട്ടിലിന് തീ കൊളുത്തുകയായിരുന്നു. മുറി അടച്ചിട്ടിരുന്നതിനാൽ അതിവേഗം കനത്ത പുക ഉള്ളിൽ നിറഞ്ഞു. ഈ സമയം മുറിയിലുണ്ടായിരുന്ന കുട്ടികൾ പുക ശ്വസിച്ച് അബോധാവസ്ഥയിലായി. വിവരമറിഞ്ഞെത്തിയ പോലീസ് അനിതയെയും കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടികൾ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അനിത നിലവിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് അനിതയെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് അനിതയുടെ ഭർത്താവ് ജസ്സി വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Summary: Two minor girls, aged 10 and one-and-a-half, died of asphyxiation in Uttar Pradesh’s Shamli after their mother attempted self-immolation. The heavy smoke from the fire inside the closed room led to the children suffocating to death. The mother is currently undergoing treatment, and police suspect a family dispute triggered the incident.

WhatsApp Channel Banner

Latest updates

ജെൻ സി തൊഴിലവസര ആശങ്കകൾക്കിടെ കേന്ദ്രത്തിന്റെ കണക്ക്; 10...

ന്യൂഡൽഹി: യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മയെയും പരിമിതമായ തൊഴിലവസരങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 17 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കേന്ദ്ര സർക്കാർ (Mansukh Mandaviya Employment Report). 2014 മുതൽ...

കനത്ത മഴയും റെഡ് അലർട്ടും: വിവിധ ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് പ്രത്യേക മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തെ 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ...

അസം സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്; രണ്ട് സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന...

ഗുവാഹത്തി: അസമിലെ നാഗാവ് ജില്ലയിൽ സിആർപിഎഫ് ക്യാമ്പിനുള്ളിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു (Assam CRPF Camp Firing Incident)....

‘വലത് ഇടുപ്പിലെ ടെൻഡൻ വേർപെട്ടു; ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്’;...

മുംബൈ: ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായ നടി രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ച് തുറന്നുപറഞ്ഞു. വലത് ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും, ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്നും രശ്മിക...

ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: 12 പേർക്ക്...

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് അതിശക്തമായ ആകാശച്ചുഴിയിൽപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ 10 യാത്രക്കാർക്കും രണ്ട് വിമാന ജീവനക്കാർക്കും പരിക്കേറ്റു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ്...

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...