തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് പ്രത്യേക മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്.(Kerala Rain Warning KaWaCHaM Sirens To Sound In Red And Orange Alert Districts)
റെഡ് അലർട്ട് നിലവിലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ വൈകീട്ട് 03.00 നും 03.30 നും ഇടയിൽ സൈറണുകൾ മുഴങ്ങും.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ വൈകീട്ട് 04.00 നും 04.30 നും ഇടയിലായിരിക്കും സൈറൺ ശബ്ദിക്കുക. കൃത്യമായ മുന്നറിയിപ്പുകൾ നൽകി ജനങ്ങളെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
As part of rain preparedness, KSDMA will sound ‘KaWaCHaM’ warning sirens on Tuesday evening in Kerala districts placed under Red and Orange alerts. Sirens will be activated between 3:00 PM – 3:30 PM in Red Alert districts and 4:00 PM – 4:30 PM in Orange Alert districts.


