ഡെൻപസാർ: വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ ഉലുവാട്ടു ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരിക്ക് കുരങ്ങുകളുടെ ആക്രമണത്തിൽ വിലകൂടിയ പവർ സൺഗ്ലാസ് നഷ്ടമായി (Bali monkey menace Uluwatu Temple). ചാർട്ടേഡ് അക്കൗണ്ടന്റായ പ്രീതി ജെയിനാണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കണ്ണിന് കാഴ്ചശക്തി കുറവായതിനാൽ പ്രത്യേകമായി വാങ്ങിയ പവർ സൺഗ്ലാസ് മിനിറ്റുകൾക്കുള്ളിൽ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രീതി എക്സിൽ കുറിച്ചു.
ഉലുവാട്ടു ക്ഷേത്രത്തിലെ കുരങ്ങുകൾ അതീവ അപകടകാരികളാണെന്നും ഫോണുകളും കണ്ണടകളും തട്ടിയെടുക്കാൻ അവ എപ്പോഴും തക്കം പാർത്തിരിക്കുകയാണെന്നും പ്രീതി മുന്നറിയിപ്പ് നൽകി. കുരങ്ങ് കണ്ണടയുമായി ഇരിക്കുന്ന വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു ജോടി കണ്ണട കയ്യിലുണ്ടായിരുന്നതിനാൽ യാത്രയുടെ ബാക്കി ദിവസങ്ങൾ ബുദ്ധിമുട്ടില്ലാതെ നീക്കാൻ കഴിഞ്ഞുവെന്നും പ്രീതി പറഞ്ഞു.
ബാലിയിലെ ഉബുദ് മങ്കി ഫോറസ്റ്റ്, ഉലുവാട്ടു ക്ഷേത്രം എന്നിവിടങ്ങളിൽ കുരങ്ങുകളുടെ ശല്യം പതിവാണെന്നാണ് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികളിൽ നിന്ന് വിലകൂടിയ സാധനങ്ങൾ തട്ടിയെടുത്ത് പകരം ആഹാരം ചോദിച്ചു വാങ്ങുന്ന സ്വഭാവം ഇവിടുത്തെ കുരങ്ങുകൾക്കുണ്ട്. ഫോൺ, ക്യാമറ തുടങ്ങിയ സാധനങ്ങൾ തിരികെ നൽകാൻ ബിസ്ക്കറ്റോ മറ്റ് ലഘുഭക്ഷണങ്ങളോ നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിനോദസഞ്ചാരികൾ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കുരങ്ങുകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Monkeys in Bali, especially at Uluwatu Temple are SCARY and a absolute MENACE 😭 They are constantly hunting to snatch your phones and sunglasses 🐒
I had seen all those videos… did not think I myself will become the victim until it actually happened 😭
First time wearing my… pic.twitter.com/flKZcv20aq— Priti Jain (@mepritijain) May 6, 2026
Summary: An Indian tourist, Priti Jain, shared her harrowing experience at Bali’s Uluwatu Temple after a monkey snatched her expensive power sunglasses. She cautioned other travelers about the aggressive macaques that target high-value items like phones and glasses to barter for food. Experts note that these monkeys have learned to identify valuable belongings to demand better snacks in return.

