ദി കേരള സ്‌റ്റോറിക്ക് നികുതി ഇളവ് നല്‍കി യു.പി സര്‍ക്കാര്‍
May 9, 2023, 11:06 IST

ലക്നൗ: 'ദി കേരള സ്‌റ്റോറി' സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. സിനിമ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ നടപടി.