Times Kerala

ആന്ധ്രാപ്രദേശിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

 
money
ആന്ധ്രാപ്രദേശിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. അനന്തപൂരിലാണ് സംഭവം നടന്നത്. മതിയായ രേഖകളില്ലാതെ കൈവശം സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അനന്തപുരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തടിപത്രി സ്വദേശികളായ ഷെയ്ഖ് ഖാസി മസ്താൻ വാലി, ഷെയ്ഖ് ഖാസി നജിമുന്നിസ, ചിന്നക്കോട്‌ല റഷീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതുവരെ പിടിയിലായ മൂവർ സംഘത്തിന് പണവുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. തടിപത്രി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗംഗയ്യ  നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പണം ആദായ നികുതി വകുപ്പിന് കൈമാറിയതായി വ്യക്തമാക്കി.

Related Topics

Share this story