Times Kerala

‘ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന് ഒരുങ്ങി യുഎഇ’; ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി 

 
‘ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന് ഒരുങ്ങി യുഎഇ’; ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി 

ഫെബ്രുവരി 13ന് നടക്കുന്ന ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന് ഒരുങ്ങി യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം നിർവഹിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ചകള്‍ ചെയ്യും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024 ല്‍ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയില്‍ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുമെന്നും സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Topics

Share this story