Times Kerala

18 മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിനൊടുവിൽ കു​ഴ​ല്‍​ക്കി​ണ​റി​ലകപ്പെട്ട ര​ണ്ടു​വ​യ​സു​കാ​ര​നെ പു​റ​ത്തെ​ത്തി​ച്ചു

 
റെസ്ക്യൂ
ബം​ഗ​ളൂ​രു: 18 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വിൽ ​ക​ര്‍​ണാ​ട​ക​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ ര​ണ്ടുവ​യ​സു​കാ​ര​നെ പുറത്തെത്തിച്ചു. കുട്ടിയെ പുറത്തെടുത്തത് 20 അ​ടി താ​ഴ്ച​യി​ൽ​ നി​ന്നാണ്. രക്ഷിച്ച കുട്ടിയുടെ ആ​രോ​ഗ്യ​നി​ലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടം സംഭവിച്ചത് ബുധനാഴ്ച വൈകീട്ട് വി​ജ​യ​പു​ര ജി​ല്ല​യി​ലെ ഇ​ൻ​ഡി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ല​ചാ​യ​ൻ ഗ്രാ​മ​ത്തി​ലാണ്. കുട്ടി വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടയിൽ കി​ണ​റ്റി​ൽ വീ​ഴുകയും ശ​ബ്ദം കേ​ട്ട പ​രി​സ​ര​വാ​സി​ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടർന്ന് രക്ഷാപ്രവർത്തനം നടത്താനായി പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, ഫ​യ‍​ർ​ഫോ​ഴ്സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എത്തുകയും സംയുക്തമായി പ്രവർത്തിക്കുകയും ചെയ്തു. 

Related Topics

Share this story