ജമ്മുകാഷ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
May 10, 2023, 07:19 IST

ശ്രീനഗർ: ജമ്മുകാഷ്മീരിൽ രണ്ട് ലഷ്കർ ഇ തൊയിബ ഭീകരർ അറസ്റ്റിൽ. ഷോപ്പിയാനിലെ ചോട്ടിപോര നിവാസിയായ ഷാഹിദ് അഹമ്മദ് ലോൺ, ബോറിഹലൻ നിവാസിയായ വസീം അഹമ്മദ് ഗാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷോപ്പിയാനിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ബോംബ്, തോക്ക് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്.