രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വാരാണസിയിൽ പിടിയിൽ
Mon, 8 May 2023

ലക്നോ: യുപിയിലെ വാരാണസിയിൽ നിന്നു രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യുപി എടിഎസ് അറസ്റ്റ് ചെയ്തു. പർവേസ് അഹമ്മദ്, റായീസ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2002ൽ യുഎപിഎ ചുമത്തിയ കേസിൽ പ്രതികളായ ഇവർ ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പരിശീലനം തേടിയിരുന്നുവെന്ന് എടിഎസ് പറഞ്ഞു.