ജാർഖണ്ഡിൽ രണ്ടു നക്സലേറ്റുകൾ പിടിയിൽ
Fri, 26 May 2023

റാഞ്ചി: ജാർഖണ്ഡിൽ നിരോധിത നക്സൽ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎൽഎഫ്ഐ) രണ്ട് അംഗങ്ങൾ അറസ്റ്റിൽ. ലളിത് ഖേർവാർ, ശിവനാരായണ സിംഗ് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻ ആ യുധശേഖരങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.