വിജയവാഡയിൽ ലിഫ്റ്റ് പൊട്ടിവീണ് രണ്ട് പേർ മരിച്ചു
Sun, 19 Mar 2023

അമരാവതി: ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ഛോട്ടു സിംഗ്(23), ജിതേന്ദർ സിംഗ്(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇബ്രാഹിംപട്ടണം മേഖലയിലെ വിജയവാഡ തെർമൽ പവർ സ്റ്റേഷന് കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. മുകൾ നിലയിലേക്ക് സഞ്ചരിക്കാനായി ലിഫ്റ്റിൽ കയറിയ 20 തൊഴിലാളികൾ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. തൊഴിലാളികൾ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ലിഫ്റ്റിന്റെ വാതിൽ തകർത്ത് 18 പേരെയും രക്ഷപ്പെടുത്തി. ജിതേന്ദറിനെയും ഛോട്ടുവിനെയും പുറത്തെത്തിക്കുന്നതിന് മുമ്പായി വാതിൽ തനിയെ അടയുകയും ലിഫ്റ്റ് മുകളിലേക്ക് അതിവേഗം കുതിക്കുകയും ചെയ്തു. കേബിൾ പൊട്ടിയ ലിഫ്റ്റ് അതിവേഗം താഴേക്ക് പതിച്ചതോടെ ഇരുവർക്കും ജീവൻ നഷ്ടമാവുകയായിരുന്നു. ലിഫ്റ്റ് വീണതിന്റെ ആഘാതത്തിൽ താഴത്തെ നിലയിൽ നിന്നിരുന്ന ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്,