ട്രെയിനിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇ പിടിയിൽ

ട്രെയിനിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇ പിടിയിൽ
 ലഖ്‌നൗ: ട്രെയിന്‍ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മദ്യപിച്ചെത്തിയ ടിടിഇ മൂത്രമൊഴിച്ചതായി പരാതി. കൊൽക്കത്തയിൽ നിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന അകാൽ തക്ത് എക്‌പ്രസിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ട്രെയിനിലെ എ-1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിനിടെ കോച്ചിലേക്കെത്തിയ മുന്ന കുമാർ എന്ന ടിടിഇ യുവതിയുടെ തലയിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് യുവതി നിലവിളിച്ചതോടെ  യുവതിയുടെ ഭർത്താവും ഉറക്കമുണർന്നെത്തിയ കോച്ചിലെ മറ്റ് യാത്രക്കാരും ചേർന്ന് ടിടിഇയെ പിടിച്ചു വയ്‌ക്കുകയായിരുന്നു.തുടർന്ന് ട്രെയിൻ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ ഇയാളെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. അതേസമയം ടിടിഇയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Share this story