യുപിയിൽ ട്രക്കും വാനും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് ദാരുണാന്ത്യം
Mon, 8 May 2023

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് അഞ്ച് പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈജ്നാഥ് (45), ചന്ദ്രപ്രഭ (40), സത്യേന്ദ്ര (42), ആരാധ്യ (രണ്ട്), കമലേഷ് (46) എന്നിവരാണ് കൊല്ലപ്പെട്ടത്. ദേവ മേഖലയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. വിവാഹചടങ്ങിൽ പങ്കെടുത്തതിന് ശേഷം ബരാബങ്കിയിൽ നിന്ന് ഹർദോയിലേക്ക് മടങ്ങുകയായിരുന്നവരാണ് വാനിൽ ഉണ്ടായിരുന്നത്. സെഹ്റ പാലത്തിന് സമീപമുള്ള കിസാൻ പാതയിൽ വെച്ച് വാൻ തെറ്റായ ദിശയിൽ വന്നതാണ് അപകടമുണ്ടാകാൻ കാരണമായത്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.