ഇന്ന് നടൻ അം‌രീഷ് പുരിയുടെ ചരമവാർഷിക ദിനം

 ഇന്ന് നടൻ അം‌രീഷ് പുരിയുടെ ചരമവാർഷിക ദിനം
 ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ നടനായിരുന്നു അം‌രീഷ് ലാൽ പുരി. ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ മിസ്റ്റർ ഇന്ത്യ-1987 എന്ന സിനിമയിലെ  അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹോളിവുഡ് സിചിത്രങ്ങളിലെയും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിക്കുന്നതാണ്. 1970ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. കാലാപാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലും തന്റെ സാന്നിദ്യം അറിയിച്ചു. 2005 ൽ മും‌ബൈയിൽ വച്ച് തലച്ചോറിന്റെ അസുഖം മൂലം അദ്ദേഹം ചരമമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 72 വയസ്സായിരുന്നു.

Share this story