ഇന്ത്യന്‍ ചലച്ചിത്ര നടി ചാര്‍മി കൗറിന് ഇന്ന് പിറന്നാൾ
Wed, 17 May 2023

ഇന്ത്യന്‍ ചലച്ചിത്ര നടി ചാര്‍മി കൗറിനു ഇന്ന് പിറന്നാൾ. 1987 മെയ് 17ന് മുംബൈയിലെ പഞ്ചാബി കുടുംബത്തിലാണ് താരം ജനിച്ചത്. വസായിലെ കര്‍മ്മലീത്ത കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം.2002ല്‍ പ്രദര്‍ശനത്തിനെത്തിയ നീ തൊടു കാവലി എന്ന തെലുഗു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പ്രദര്‍ശനത്തിിനെത്തിയ കാട്ടുചെമ്പകം എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി ചെയ്തത്. ആഗതന്‍, താപ്പാനഎന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. കൂടുതലായും തെലുഗു ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.