പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ; നിതീഷ് കുമാറും കേജരിവാളും കൂടിക്കാഴ്ച നടത്തി
Sun, 21 May 2023

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേജരിവാളിന്‍റെ ഡൽഹി വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഡൽഹിയിൽ ലഫ്റ്റണന്‍റ് ഗവർണറുടെ അധികാരപരിധി സംബന്ധിച്ച് ആംആദ്മി പാർട്ടിയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ആംആദ്മി സർക്കാരിന് പിന്തുണ അറിയിച്ചാണ് നിതീഷ് കേജരിവാളുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്ന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.