Times Kerala

മാൻഹോളിലൂടെയുള്ള വി​ഷ​വാ​ത​കം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു 

 
 ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി ആത്മഹത്യ ചെയ്തു
പോ​ണ്ടി​ച്ചേ​രി: മാ​ന്‍ ഹോ​ളി​ലൂ​ടെ​യു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ചു ഒരു കുടുംബത്തിലെ മൂ​ന്നു​പേർ മരിച്ചു. പു​തു​ച്ചേ​രി​യി​ലെ റെ​ഡ്യാ​ര്‍​പാ​ള​യ​ത്ത് ആണ് സംഭവം. മരിച്ചത് ഒരു പെ​ണ്‍​കു​ട്ടി​യും ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ്. ര​ണ്ടു​പേ​ര്‍ കു​ഴ​ഞ്ഞു​ വീഴുകയുമുണ്ടായി. വി​ഷ​വാ​ത​കം പു​റ​ത്തെ​ത്തി​യ​ത് വീ​ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ലൂ​ടെ​യാ​ണ്. മരണകാരണം ശുചിമുറിയിലേക്ക് തെ​രു​വി​ലെ ഭൂ​ഗ​ര്‍​ഭ അ​ഴു​ക്കു​ചാ​ലി​ല്‍ നി​ന്നു​ള്ള വി​ഷ​വാ​ത​കം പടർന്നതാണെന്നാണ് പ്രാഥമിക വിവരം. ആദ്യം അപകടമുണ്ടായത് റെ​ഡ്യാ​ര്‍​പാ​ള​യം സ്വ​ദേ​ശി​നി​യാ​യ സെ​ന്താ​മ​രൈ(72)ക്കാണ്. ഇവർ രാവിലെ ശുചിമുറിയിൽ കയറുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഇവരെ കാണാത്തതിനെ തുടർന്ന് ശുചിമുറിയിലേക്കെത്തിയ മ​ക​ള്‍ കാ​മാ​ക്ഷി​യും വി​ഷ​വാ​ത​കം മൂലം ബോധരഹിതയായി. കാ​മാ​ക്ഷി​യു​ടെ മ​ക​ള്‍ പാ​ക്യ​ല​ക്ഷ്മി(15) ഇരുവരെയും അന്വേഷിച്ചെത്തുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Related Topics

Share this story