Times Kerala

ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറ്റി: മൂന്ന് മരണം, 20 പേർക്ക് പരുക്ക്

 
ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറ്റി: മൂന്ന് മരണം, 20 പേർക്ക് പരുക്ക്

സിക്കിമിൽ പാൽ ട്രക്ക് ഒന്നിലധികം കാറുകളിൽ ഇടിച്ച് അപകടം. 3 പേരുടെ ജീവൻ പൊലിഞ്ഞു, 20 പേർക്ക് പരിക്ക് പറ്റി. സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം സിക്കിമിലെ റാണിപൂളിൽ ഒരു മേളയ്ക്ക് നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ പാൽ ടാങ്കർ ഇടിച്ച് മൂന്ന് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ഉണ്ടായി. കൂട്ടിയിടിയുടെ ശക്തിയിൽ പ്രദേശത്ത് ഉണ്ടായിരുന്ന നിരവധി ആളുകൾ വാഹനങ്ങൾക്കടിയിൽപ്പെട്ടു.


പാൽ ടാങ്കറിൻ്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സെൻട്രൽ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. അപകടസമയത്ത് മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. പാൽ ടാങ്കറിൻ്റെ ഒരു വശത്ത് സിക്കിം മിൽക്ക് യൂണിയൻ്റെ ലേബൽ ഉണ്ടായിരുന്നു.

Related Topics

Share this story