Times Kerala

സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

 
സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. പഴങ്ങൾ കയറ്റിയ ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തിൽ ഇടിക്കുകയായിരുന്നു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.  പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


 

Related Topics

Share this story