Times Kerala

 വിവാഹവേദിയില്‍ ഭാര്യയോടൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ യുവാവ് വെട്ടിക്കൊന്നു

 
crime
കബീര്‍ധാം: വിവാഹച്ചടങ്ങിനിടെ ഭാര്യക്കൊപ്പം നൃത്തം ചെയ്തതിന്റെ പേരില്‍ യുവാവ് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ബംഗൗര ഗ്രാമ സ്വദേശിയായ തിന്‍ഹ ബേഗ എന്നയാളെ പോലീസ് ഉടന്‍ തന്നെ പിടികൂടി.  ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.  വിവാഹ ചടങ്ങിനിടെ ഭാര്യ മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായ യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നൃത്തം ചെയ്തുകൊണ്ടിരുന്ന ഭാര്യയെ ഇയാള്‍ മാരാക ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച ഇളയ സഹോദരന്മാരെ വെട്ടുകയുമായിരുന്നു.  ഭാര്യാസഹോദരനും ജ്യേഷ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല . പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story