യുവാവ് 9 വയസ്സുള്ള മകളെ ക്രൂരമായി മർദിച്ചു, ശരീരത്തിൽ തിളച്ച പാൽ ഒഴിച്ചു
May 5, 2023, 14:09 IST

ഭാര്യയുമായി വഴക്കിട്ട ശേഷം ഒമ്പത് വയസുകാരിയായ മകളെ തിളച്ച പാൽ ഒഴിച്ച് പാൽ പാത്രം കൊണ്ട് അടിച്ച് തലയോട്ടിക്ക് പൊട്ടലുണ്ടാക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെതീരെ ഗുരുഗ്രാം പോലീസ് കേസെടുത്തു. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് അറിയിച്ചു, ഏപ്രിൽ 19 നാണ് സംഭവം നടന്നത്, എന്നാൽ എഫ്‌ഐആർ ഫയൽ ചെയ്യാതെ പോലീസ് കേസ് ഒത്തുതീർപ്പാക്കിയതായും റിപ്പോർട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.