വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബുത്തില്‍ പ്രസവിച്ചു
May 11, 2023, 12:33 IST

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ബല്ലാരിയിലെ കുർലങ്കിഡി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് പ്രസവവേദനയുണ്ടാവുകയും അവിടെത്തന്നെ പ്രസവിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരും വോട്ടർമാരും യുവതിയെ സഹായിച്ചു.