Times Kerala

 കം​പ്ര​സ​റി​ലൂ​ടെ ശ​രീ​ര​ത്തി​ലേ​ക്ക് കാ​റ്റ് അടിച്ചുകയറ്റി ; ക​ര​ൾ ത​ക​ർ​ന്ന് യു​വാ​വ് മ​രി​ച്ചു

 
death
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൂ​ഗ്ലി​യി​ൽ സു​ഹൃ​ത്ത് കം​പ്ര​സ​റി​ലൂ​ടെ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് കാ​റ്റ് അ​ടി​ച്ചു​ക​യ​റ്റി. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഹൂ​ഗ്ലി നോ​ർ​ത്ത് ബ്രൂ​ക്ക് ച​ണ​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​യാ​യ റ​ഹ്മ​ത്ത് അ​ലി​യാ​ണ് (23) മ​രി​ച്ച​ത്.സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ഹ്‌​സാ​ദ് ഖാ​നാ​ണ് റ​ഹ്മ​ത്ത് അ​ലി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് കാ​റ്റ് അടിച്ചുവിട്ടത് . ന​വം​ബ​ർ 16 ന് ​ആ​യി​രു​ന്നു സം​ഭ​വം. ത​മാ​ശ​ക്ക് ചെ​യ്ത​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു റ​ഹ്മ​ത്ത് അ​ലി. ഇ​യാ​ളെ പി​ടി​കൂ​ടി ഷ​ഹ്‌​സാ​ദ് ഖാ​ൻ മ​ല​ദ്വാ​ര​ത്തി​ലൂ​ടെ കം​പ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ലേ​ക്ക് വാ​യു പ​മ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. റ​ഹ്മ​ത്ത് അ​ലി പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഷ​ഹ്‌​സാ​ദ് വി​ടാ​ൻ ഭാ​വ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പെ​ട്ടെ​ന്ന് റ​ഹ്മ​ത്ത് അ​ലി ത​ള​ർ​ന്നു വീ​ണ​തോ​ടെ അ​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
 

Related Topics

Share this story