ഭാര്യയ്‌ക്ക് കുട്ടികൾ ഉണ്ടാവില്ല; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവിന്റെ ക്രൂരത

kottayam crime
 

നൃൂഡൽഹി: ഭാര്യയ്‌ക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിൽ നടന്ന സംഭവത്തിൽ മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്തവായ ജസ്‌വീർ ആര്യയെ പോലീസ് അറസ്റ്റു ചെയ്തു. യുവാവ് കഴുത്തിൽ തുണി മുറുക്കിയാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവൻ മേഘ അവളുടെ വീട്ടുകാർക്ക് നൽകുകയായിരുന്നു എന്നും ഇത് തനിക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നെന്നും  ജസ്‌വീർ പോലീസിനോട് പറഞ്ഞു. ഭാര്യയ്‌ക്ക് അപസ്മാരം ഉണ്ടായിരുന്നതായും അതിനാൽ കുട്ടികളെ പ്രസവിക്കാൻ കഴിയാതത്തിനാലാണ് കൊന്നതെന്നും ജസ്‌വീർ പോലീസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

സംഭവ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു.വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ മേഘ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്താണ് ജസ്‌വീർ മുറിക്കകത്ത് കയറി വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയത്. 

മേഘ കിടക്കയിൽ മരിച്ചു കിടക്കുന്നതായി കണ്ടെന്നാണ് ജസ്‌വീർ പറഞ്ഞതെന്നും യുവതിയുടെ പിതാവ് പറയുന്നു. എന്നാൽ മുഖത്തെ പാടുകൾ കണ്ടതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

Share this story