Times Kerala

അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്ന് വിടാനൊരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

 
അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്ന് വിടാനൊരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
രാജ്യത്ത് അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്നു വിടാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. മൂന്ന് പെൺ ചീറ്റകളെയും, രണ്ട് ആൺ ചീറ്റകളെയുമാണ് ഉൾവനത്തിലേക്ക് തുറന്നു വിടുന്നത്.

മൺസൂണിന് മുൻപാണ് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നു വിടുക. സാധാരണയായി കാലാവസ്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, ഭക്ഷണവും പാർപ്പിടവും കണ്ടെത്താനും ബുദ്ധിമുട്ടുള്ളതിനാൽ മൺസൂൺ കാലയളവിൽ മൃഗങ്ങളെ ഉവനത്തിലേക്ക് തുറന്നു വിടാറില്ല. അതിനാലാണ് ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇവയെ പുതിയ വാസ സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

 ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കുമെന്നും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ചു പിടിക്കില്ലെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

ഈ വർഷം മാർച്ചിൽ ഒബൻ, ആശ എന്നെ വിളിപ്പേരുകൾ ഉള്ള രണ്ട് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നു വിട്ടിരുന്നു. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് അഞ്ച് ചീറ്റകളെയും, ഈ വർഷം സൗത്ത് ആഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് രാജ്യത്ത് എത്തിച്ചത്.

Related Topics

Share this story