Times Kerala

 മൂന്നാമൂഴം; പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി

 
ദ്
 ന്യൂഡല്‍ഹി: മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച രാത്രി 7.15-ന് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികളും എന്‍.ഡി.എ. നേതാക്കളും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.അതേസമയം, മോദിയുടെ മൂന്നാം മന്ത്രിസഭയിൽ 50 ലധികം മന്ത്രിമാര്‍ കാബിനറ്റ് പദവിയിൽ ഇണ്ടാകുമെന്നാണ് സൂചനകള്‍.

Related Topics

Share this story