‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Thu, 18 May 2023

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രിം ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ചിത്രത്തിൻ്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മറ്റിടങ്ങളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് കോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു.