Times Kerala

ഗു​സ്തി താ​ര​ങ്ങ​ളു​ടെ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി സുപ്രീം കോടതി; പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെന്നും കോടതി 
 

 
supreme court
 ന്യൂ​ഡ​ല്‍​ഹി:  ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​സ്തി താ​ര​ങ്ങ​ളു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കി. കേ​സ് സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും പ​രാ​തി ഉ​യ​ര്‍​ന്നാ​ല്‍ പ​രാ​തി​ക്കാ​ര്‍​ക്ക് മ​ജി​സ്‌​ട്രേ​റ്റി​നെ​യോ ഹൈ​ക്കോ​ട​തി​യെ​യോ സ​മീ​പി​ക്കാ​മെ​ന്ന് ഇന്ന് ഹർജി പരിഗണിക്കവെ കോ​ട​തി പ​റ​ഞ്ഞു.ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യി​ട്ടും ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗു​സ്തി താ​ര​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി തീ​ര്‍​പ്പാ​ക്കി​യ​ത്. കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി കൂ​ടു​ത​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി. 
 

Related Topics

Share this story