വി​ദ്യാ​ർ​ഥി​നി​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു; പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

വി​ദ്യാ​ർ​ഥി​നി​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു; പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
ജ​യ്പു​ർ: വി​ദ്യാ​ർ​ഥി​നി​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച​തി​ന് സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ഗ്‌​വാ​ൻ സിം​ഗ് ര​ജ്പ​ത്(50) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലാ​ണ് സം​ഭ​വം. ജോ​ഥ്പു​രി​ന​ടു​ത്തു​ള്ള രാം​ന​ഗ​ർ സ​ർ​ക്കാ​ർ അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ത​ങ്ങ​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ഇ​ക്കാ​ര്യം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പരാതിയിൽ പറയുന്നു

Share this story