പ്രധാനമന്ത്രിക്ക് കത്തയച്ച ഗവേഷക വിദ്യാർഥി സി.ബി.ഐ കസ്റ്റഡിയിൽ
Sat, 18 Mar 2023

ചെന്നൈ: തഞ്ചാവൂരിൽ പ്രധാനമന്ത്രിക്ക് ഇ- മെയിൽ അയച്ച ഗവേഷക വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച രാവിലെയാണ് ഡൽഹിയിൽ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘമാണ് തഞ്ചാവൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ജൈവകൃഷിയിൽ ഗവേഷണ വിദ്യാർഥിയായ വിക്ടർ ജെയിംസ് രാജയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.