2023 ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന ജിഎസ്ടി ശേഖരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Wed, 3 May 2023

2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന വരുമാനമായ 1.87 ലക്ഷം കോടി രൂപയെന്നത് “ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മഹത്തായ വാർത്ത” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മഹത്തായ വാർത്ത ! കുറഞ്ഞ നികുതി നിരക്കുകൾക്കിടയിലും വർദ്ധിച്ചു വരുന്ന നികുതി പിരിവ്, സംയോജനവും അനുവർത്തനവും ജിഎസ്‌ടി എങ്ങനെ വർദ്ധിപ്പിച്ചു എന്നതിന്റെ വിജയത്തെ കാണിക്കുന്നു.”- ധനമന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.