പോലീസുകാരൻ യുവതിയെ വീട്ടിൽ കയറി ബലാത്‌സംഗം ചെയ്തു

rape
 ബാര്‍മര്‍: പൊലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ആണ് സംഭവത്തെ. ബലാത്സംഗത്തിന് ശേഷം ഇയാള്‍  യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായും പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയില്‍ ഷിയോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ സിങിനെ സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സിംഗ് യുവതിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്. യുവതിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.ഇതോടെ ബന്ധുക്കള്‍ ചേര്‍ന്ന് ഉയാളെ മര്‍ദ്ദിച്ചു. 

Share this story