പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു
May 7, 2023, 19:19 IST

ഡൽഹി : പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പൂഞ്ചിലും രജൗരിയിലും സൈനീകർക്ക് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തിനായുള്ള ഓപ്പറേഷൻ ത്രിനേത്ര തുടരുകയാണ്. നാലാം ദിവസമാണ് രജൗരിയിലെ വനമേഖലയിൽ സുരക്ഷാ സേനയുടെ തെരച്ചിൽ നടക്കുന്നത്.