കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ കു​ര​ങ്ങ​ന്‍റെ 'സം​സ്കാ​ര ച​ട​ങ്ങ്'; 1500 പേ​ർ പ​ങ്കെ​ടു​ത്തു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

monekey
 ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍  കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്  ച​ത്തു​പോ​യ കു​ര​ങ്ങ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ  പോ​ലീ​സ് കേസെടുത്തു . രാ​ജ്ഘ​ഡ് ജി​ല്ല​യി​ലെ ദാ​ല്‍​പു​ര ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ​ളി​ൽ 1500 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട് .ഡി​സം​ബ​ര്‍ 29നാ​യി​രു​ന്നു സംഭവം നടന്നത് . ഗ്രാ​മ​ത്തി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു ച​ത്തു​പോ​യ കു​ര​ങ്ങ​ൻ. അ​ന്ത്യ​ക​ര്‍​മങ്ങ​ള്‍​ക്ക് ശേ​ഷം ഗ്രാ​മ​വാ​സി​ക​ളി​ല്‍ നി​ന്ന് പി​രി​വെ​ടു​ത്ത് 1500ല​ധി​കം പേ​ര്‍​ക്ക് പ്ര​ത്യേ​ക വി​രു​ന്നും സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി.

Share this story