പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയെന്ന് സന്ദേശം; ഡല്‍ഹി സ്വദേശി കസ്റ്റഡിയില്‍
May 26, 2023, 15:11 IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഡല്‍ഹി പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാൾ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് കരോള്‍ ബാഗ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 48 കാരനായ ഹേമന്ദ് കുമാര്‍ എന്ന് പറഞ്ഞ് ഒരാള്‍ പോലീസിനെ വിളിച്ച് പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി മുഴക്കിയത്. ഇയാളെ വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തതായി ഡിസിപി പ്രണവ് തയല്‍ വ്യക്തമാക്കി.

പ്രതിയെ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി തൊഴില്‍ രഹിതനായ ഇയാൾ മദ്യത്തിന് അടിമയുമാണെന്ന് പോലീസ് പറയുന്നു. മഹമന്ദ് കുമാറിനെ കൗണ്‍സിലിംഗിന് അയച്ചുവെന്നും പോലീസ് പറഞ്ഞു.