രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവച്ചു

 രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവച്ചു
ഡൽഹി: ലണ്ടനിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ എംപിമാരുടെ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാഹുലിന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

Share this story