ദ കേരള സ്റ്റോറി: പശ്ചിമ ബംഗാളിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ്

"എന്തുകൊണ്ട് പശ്ചിമ ബംഗാൾ സിനിമ നിരോധിക്കണം? സമാനമായ ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് പശ്ചിമ ബംഗാളിനും തമിഴ്നാടിനും നോട്ടീസ് അയച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

പശ്ചിമ ബംഗാളിലെ നിരോധനത്തിനെതിരെ ദ കേരള സ്റ്റോറിയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ്നാട്ടിൽ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും, ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് തീയേറ്റർ ഉടമകൾ തീരുമാനിച്ചിരുന്നു, ഇത് യഥാർത്ഥ നിരോധനമാണെന്ന് നിർമാതാക്കൾ ആരോപിച്ചിരുന്നു.