തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് 'ദി കേരള സ്റ്റോറി'യെ എതിര്‍ക്കുന്നത്; സ്മൃതി ഇറാനി

സുദിപ്തോ സെൻ സംവിധാനം ചെയ്ത വിവാദ ചലചിത്രം 'ദി കേരള സ്റ്റോറി'യെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാളില്‍ ചിത്രത്തിന്റെ പ്രദർശനം നിരോധിക്കുകയും തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്.

ഈ സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുകയാണെന്നാണ് എന്റെ വിശ്വാസം. യുവതികൾ തീവ്രവാദ സംഘടനകളുടെ പിടിയിലാക്കുകയും അവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതില്‍ നിന്ന് വിലക്കുന്നതിലൂടെ രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഭീകരവാദ രീതികളെ പിന്തുണക്കുകയാണ്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്, അല്ലാതെ വിനോദത്തിന് വേണ്ടിയുള്ളതല്ല എന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. 'ദി കേരള സ്റ്റോറി' കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.