'ദ കേരള സ്റ്റോറി' ഭീകരവാദം തുറന്നുകാട്ടുന്ന സിനിമ: പ്രധാനമന്ത്രി
Fri, 5 May 2023

ബംഗളൂരു: വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ദ കേരള സ്റ്റോറി' ഭീകരവാദം തുറന്നുകാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാലത്ത് ഭീകരപ്രവര്‍ത്തനത്തിനു പുതിയ രൂപം കൈവന്നിരിക്കുകയാണെന്നും ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നതെന്നും പ്രദാനമന്ത്രി പറഞ്ഞു. ഈ നീക്കമാണു "ദ കേരള സ്റ്റോറി'എന്ന സിനിമ പുറത്തുകൊണ്ടുവരുന്നതെന്ന് മോദി പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും മോദി ആരോപിച്ചു. സിനിമ നിരോധിക്കാനും ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുവാനുമാണ് അവര്‍ ശ്രമിക്കുന്നത്. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഭീകരസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു. എല്ലാം അനുഭവിച്ചത് ജനങ്ങളാണ്. രാജ്യത്തെ ഭീകരവാദത്തില്‍നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും മോദി വിമര്‍ശിച്ചു.