ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കർണാടക സർക്കാർ
Updated: May 24, 2023, 19:45 IST

സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കർണാടക സർക്കാർ. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരൻ മറുപടി നൽകി.
“എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ഭാവിയിൽ തീരുമാനിക്കും. ഇപ്പോൾ കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ധാനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.”- അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎല്‍എ കനീസ് ഫാത്തിമ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ ഏക മുസ്‍ലിം വനിതാ എംഎല്‍എയായ കനീസ വിജയ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമമായ ദി സ്ക്രോളിനോട് ആയിരുന്നു പ്രതികരണം.