ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ല്‍ ത​ള്ളി

rape
 അ​ല്‍​വ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ല്‍ ത​ള്ളി.  രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വ​റി​ല്‍ ആണ് ക്രൂര സംഭവം. പീഡനത്തിനു പിന്നാലെ ക​ടു​ത്ത ര​ക്ത​സ്രാ​വ​മുണ്ടായതിനെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി​യു​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണ്. വ​ഴി​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

Share this story