വ്യാജമദ്യ ദുരന്തം; തമിഴ്‌നാട്ടിൽ മരണം 10 ആയി
Mon, 15 May 2023

ചെന്നൈ: വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം 10 ആയി. വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമായാണ് ദുരന്തം ഉണ്ടായത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വ്യാജമദ്യം കഴിച്ച നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം അപകടനില തരണംചെയ്തുവെന്നാണ് വിവരം.