Times Kerala

 നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തി; മൂന്നാം നിലയിൽ നിന്ന് ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്

 
നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തി; മൂന്നാം നിലയിൽ നിന്ന് ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്
നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ കിടക്ക ഡെലിവർ ചെയ്യാനെത്തിയ ആമസോൺ ഡെലിവറി ബോയ്ക്കാണ് മൂന്നാം നിലയിൽ ചാടി പരുക്കേറ്റത്.  തെലങ്കാനയിലെ മണികൊണ്ടയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലേക്കെത്തിയ യുവാവിനു നേരെ വളർത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story