രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗം മു​​​​ന്നേ​​​​റുന്നു: വ്യ​വ​സാ​യ ഉ​ത്പാ​ദ​നത്തിൽ വർധന

industrial growth
മും​​​ബൈ: വ്യ​​​​വ​​​​സാ​​​​യ രംഗത്ത് മു​​​​ൻ ​​വ​​​​ർ​​​​ഷത്തെ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​കയെക്കാൾ  (ഐ​​​ഐ​​​പി)​​​​ ​ 11.9 ശ​​​​ത​​​​മാ​​​നം ഉയർച്ച. രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗം മു​​​​ന്നേ​​​​റു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് ഇപ്പോൾ ഫാ​​​​ക്ട​​​​റി ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഉണ്ടായ ഈ  വ​​​​ർ​​​​ധ​​​​നവ് .
ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ കോ​​​​വി​​​​ഡ് ഒ​​​​ന്നാം ത​​​​രം​​​​ഗം നിലനിന്നാൽ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക  7.1  ശതമാനം ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. നിലവിലെ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​കയിൽ  ഖ​​​​ന​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ 23.6 ശ​​​​ത​​​​മാ​​​​ന​​​​വും ഉ​​​​ത്പാ​​​​ദ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ 9.7 ശ​​​​ത​​​​മാ​​​​ന​​​​വും വൈ​​​​ദ്യു​​​​തോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ 16 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.
 

Share this story